
മടക്ക യാത്ര
ജ്വരമൂർച്ഛ ബാധിച്ച രാത്രി.
രസക്കൂടുകൾ പൊട്ടിച്ചിതറുന്ന
ഉഷ്ണമാപിനികൾ,
പനിക്കുന്ന രാത്രിക്കുമേൽ
ഊർധ്വശ്വാസം പോലെ,
നിലക്കാത്ത കാറ്റ്....
അകലങ്ങളിൽ നായ്ക്കളുടെ വരവേല്പു ഗാനം.....
ബോധാബോധങ്ങളുടെ ഇടുങ്ങിയ ഇടനാഴികളിൽ,
അജ്ഞാതന്റെ മ്റുദുവായ കാലൊച്ച.
പിൻ വിളികളുടെ മുഴക്കങ്ങളിൽ
തേങ്ങലിന്റെ ഉപ്പുകലർന്ന ഇടർച്ചകൾ
നിറമില്ലാത്ത ശൂന്യതയുടെ
അവസാനിക്കാത്ത ഗുഹാവീഥികൾ
ദിനരാത്രങ്ങളില്ലാത്ത കാലത്തിലൂടെ
ഒടുങ്ങാത്ത യാത്ര......
ഓർമ്മകളുടെ സമയമാപിനികളിൽനിന്നും
മാഞ്ഞു പോകുന്ന അങ്കനങ്ങൾ
ഒടുവിൽ.............വീണ്ടും..........
ഏ.സി യുടെ മുരൾച്ച
ഔഷധങ്ങളുടെ രൂക്ഷ ഗന്ധം
മാർദ്ദവമുള്ള കൈത്തലങ്ങൾ
നിറങ്ങളുടെ ചലനങ്ങൾ.................
അജ്ഞാതനായ സന്ദർശകാ........
താങ്കൾ മടങ്ങിയെന്നു കരുതട്ടെയോ?????
..............................പ്രസാദ്
സന്ദര്ശകന് വെറുതെ മടങ്ങിയതല്ല...പിന് വിളികളില്‍ ... തേങ്ങലിന്റെ ഉപ്പു കലര്‍ന്ന കണ്ണീര് ചാലുകളില്‍ അയാള്‍ കണ്ട വേര്‍പാടിന്റെ വേദന മടങ്ങി പ്പോകാന്‍ അയാളെ പ്രേരിപ്പിച്ചതാകാം..
മറുപടിഇല്ലാതാക്കൂreally nice..
മറുപടിഇല്ലാതാക്കൂnannayi
മറുപടിഇല്ലാതാക്കൂ