2009 മാർച്ച് 5, വ്യാഴാഴ്‌ച

നിയോഗം

കടുത്ത ചൂടിൽ നിന്നു രക്ഷനേടാനായി ഒരിക്കൽ ഒരു പവം മഴക്കാർ നഗരത്തിലെ ഒരു ബംഗ്ലാവിനു മുൻപിലെത്തി.ടെറസ്സിലെ അലുമിനിയം മേൽക്കൂരക്കു താഴെ മഴക്കാർ തനിക്ക് ഇരിക്കാൻ ഒരു ഇടം കണ്ടെത്തി

        താഴത്തെ മുറിയിൽ നിന്നും ഏ.സി.യുടെ ഇരമ്പം .......!

മഴക്കാർ പുറത്തേക്കു നോക്കി....ഉരുകി ഒലിക്കുന്ന തീ നാളങ്ങൾ ക്കു മേൽ നിഴൽ പരക്കാൻ തുടങ്ങിയിരിക്കുന്നു!                 അത് ഒന്നു നിശ്വസിച്ചു...

സാവധാനം മയങ്ങിപ്പൊയ മഴക്കാർ താഴത്തെ മുറിയിലെ സംസാരം കേട്ടാണ് ഉണർന്നത്.

“നാശം...മഴ പെയ്യുമെന്നു തോന്നുന്നു..ഇന്നത്തെ പാർട്ടി കുളമാകും...”

ദേഷ്യം സഹിക്കനാവാത്ത ഒരു സ്ത്രീ ശബ്ദം...

പുറത്തെ നിരത്തിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പിനു മുൻപിൽ വെള്ളത്തിനു കാത്തിരിക്കുന്ന സ്ത്രീ കളുടെ ബഹളം

“ശ്ശൊ...ഗാർഡൻ പാർട്ടിയാണ്...ഈ മഴ എല്ലം നാശമാക്കും..” ..സ്ത്രീ ശകാരം തുടരുന്നു..

“സാരമില്ല..ഡിയർ..ഈ മഴ പെയ്യുമെന്നു തോന്നുന്നില്ല”..ഭർത്താവാണെന്നു തോന്നുന്നു...ആശ്വസിപ്പിക്കാനുള്ള ശ്രമമാണ്..

സ്ത്രീ അയാളെ എന്തോ പറഞ്ഞു.....മഴക്കാർ ചെവി പൊത്തി...പൈപ്പിനു ചുവട്ടിലെ ബഹളം കൂടി വന്നു....വെള്ളം ഇനിയും എത്തിയിട്ടില്ല...

“യു.എസ്സിൽ  നിന്നും സണ്ണിച്ചൻ.. വന്നിട്ടുണ്ട്... പാർട്ടിക്കു വരുമെന്നു ഇന്നലെയും വിളിചിരുന്നു സ്ത്രീയുടെ ശബ്ദം തേങ്ങലോളം എത്തി...“ഈ നശിച്ച മഴ പെയ്താൽ പുള്ളി വരുമെന്നു തോന്നുന്നില്ല..”

“ഈ പൊള്ളുന്ന ചൂടിൽ ഒരു മഴ പെയ്താൽത്തന്നെ എന്താ...?”ഭർത്താവിന്റെ ദുർബലമായ സ്വരം

എ.സി.യുടെ ഇരമ്പം കൂടി..അതിനു മീതെ പെൺ ശബ്ദം ഉയർന്നു...

“ദേ..ഞാൻ വല്ലതും പറഞ്ഞു പോകും... , തുടർന്ന്  ചില രാത്രികളുടെ സൂചനകൾ.......!

ഓർക്കാൻ ഇഷ്ടപ്പെടാത്തതിനാലാവാം ഭർത്താവിന്റെ ശബ്ദം പിന്നീടു കേട്ടില്ല..

“മഴ പെയ്യുന്നത് കറണ്ട് ഉണ്ടാകാനാ...മഴ അണക്കെട്ടിൽ പോയി പെയ്യട്ടെ..”അവർ തൻറെ      വിജ്ഞാനം വെളിപ്പെടുത്തി

പുറത്തെ ബഹളം അടച്ചിട്ട വാതിലിനു പുറത്ത് അവസാ‍നിച്ചു.ഇനിയും വെള്ളം എത്തിയില്ല..

മഴക്കാർ എണീറ്റു...ഒരു നിമിഷം ആലോചിച്ചു.....എന്നിട്ട് എങ്ങോട്ടോ നടന്നു....

  ...അണക്കെട്ടു നോക്കി പോയതാണോ......ആർക്കറിയാം.....

                                                         

5 അഭിപ്രായങ്ങൾ:

  1. തകര്‍ത്തു..ഗണപതിക്ക്‌ വെച്ചത് നന്നായി.. ഇനി ഗുരുവിനു ദക്ഷിണ നല്‍കൂ...

    മറുപടിഇല്ലാതാക്കൂ
  2. പാവം മഴ (ഭര്‍ത്താവ് ),എപ്പോ അതിര്‍ത്തി കടന്നു പോയിട്ടുണ്ടാകും , മടങ്ങി വരാത്ത യാത്ര നന്നായിട്ടുണ്ട്,ആശംസകള്‍ ഇനിയും വരും

    മറുപടിഇല്ലാതാക്കൂ
  3. അഫിപ്രായം കണ്ടു
    വളരെ നന്ദി ..

    മറുപടിഇല്ലാതാക്കൂ